ബാങ്കിംഗ് കരിയര്‍ ആഗ്രഹിക്കുന്നുണ്ടോ..? ഐബിപിഎസ് രജിസ്‌ട്രേഷന്‍ ഇന്നുകൂടി

ബാങ്കിംഗ് മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍..? ബാങ്കുകളില്‍ ക്ലാര്‍ക്ക് തസ്തികയിലെ നിയമനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) നടത്തുന്ന പൊതു പരീക്ഷയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ഇന്നുകൂടി ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ഐബിപിഎസിന്റെ വെബ്‌സൈറ്റായ ibps.in സന്ദര്‍ശിക്കണം. ഡിസംബര്‍ ഏഴ്, എട്ട്, പതിനാല്, 21 തിയതികളിലായാണ് പരീക്ഷ നടത്തുക. ഓണ്‍ലൈനായാണ് പരീക്ഷ.

പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് പരീക്ഷ. ഐബിപിഎസ് ക്ലാര്‍ക്ക് പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയിലേക്ക് പ്രവേശനം ലഭിക്കും. 2020 ജനുവരി 19 നായിരിക്കും ഈ പരീക്ഷ നടക്കുക.

ഐബിപിഎസ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി
1.) ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (ibps.in)
2.) ഹോം പേജിലുള്ള ക്ലാര്‍ക്ക് എക്‌സാം രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3.) രജിസ്‌ട്രേഷന്‍ പേജില്‍ എത്തിയശേഷം ന്യൂ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ ലോഗിന്‍ ബട്ടനില്‍ ക്ലിക്ക് ചെയ്യുക.
4.) തുടര്‍ന്ന് ഐബിപിഎസ് ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച നല്‍കുക.
5.) രജിസ്‌ട്രേഷനായി ആവശ്യമുള്ള രേഖകള്‍ അപ്ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക.
7.) ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: