കാഞ്ഞിരങ്ങാട് ജില്ലാ ജയിൽ ഒരുവർഷത്തിനകം -ഋഷിരാജ്‌ സിങ്

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ജില്ലാ ജയിൽ 2020-ൽ ഉദ്ഘാടനം ചെയ്യാനാകുമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞു. ജില്ലാ ജയിലിനുള്ള സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുമാസത്തിനുള്ളിൽ കാഞ്ഞിരങ്ങാട്ട് നിർമാണപ്രവൃത്തിയാരംഭിക്കും. എട്ടേക്കർ സ്ഥലമാണിവിടെയുള്ളത്. ടെൻഡർ നടപടി തുടങ്ങാനുണ്ട്. ആധുനിക സൗകര്യങ്ങളോടെയുള്ള ജയിലായിരിക്കുമിത് -അദ്ദേഹം പറഞ്ഞു.
ഋഷിരാജ് സിങ്ങിനൊപ്പം ജയിൽ ഉത്തരമേഖലാ ഡി.ജി.പി. സാം തങ്കയ്യൻ, തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാർ, ഉത്തരമേഖലാ ജയിൽ സ്പെഷ്യൽ ഓഫീസർ എം.വി.രവീന്ദ്രൻ,സ്പെഷ്യൽ ഓഫീസർ ടി.കെ.ജനാർദനൻ, പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയർ പി.രാംകിഷോർ എന്നിവരുമുണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: