ടാങ്കറും പിക്കപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തളിപ്പറമ്പ്: ആലക്കോട് റോഡിൽ കാഞ്ഞിരങ്ങാട് ചെനന്നൂരിന് സമീപം ടാങ്കർ ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. പന്നിയൂർ കാലിക്കടവ് തമ്പിലാൻ ജിജി ജോസിന്റെ മകൻ ജിതിൻ കുമാറാണു(22) 6ന് രാത്രി 11നുണ്ടായ അപകടത്തിൽ മരിച്ചത്.കൂടെയുണ്ടായിരുന്ന കോഴിക്കോട് മണ്ണൂർ വളവ് ചേലൂർ കുപ്പാടൻ രൂപേഷിനെ(36) പരുക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓൺലൈൻ കമ്പനിയുടെ സാധനങ്ങളുമായി പിക്കപ് വാനിൽ പോകുമ്പോൾ ആലക്കോട് ഭാഗത്ത് നിന്ന് വന്ന പെട്രോൾ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.പിക്കപ് വാനിൽ നിന്ന് നാട്ടുകാരും അഗ്നിശമന സേനയും ഏറെപ്രയത്നിച്ചാണ് ജിതിനെ പുറത്തെടുത്തത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: