കണ്ണൂർ റെയില്‍വെ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ചിത്രങ്ങള്‍ കണ്ട് മടങ്ങാം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാവുന്ന അടിപ്പാതയില്‍ നിറയെ ചിത്രങ്ങള്‍ ഒരുക്കി റെയില്‍വേ. അടിപ്പാത ഉദ്ഘാടനം നവംബര്‍ ഒന്നിനാണ്. അടിപ്പാതയിലൂടെ പോകുന്നവര്‍ക്ക് ചരിത്രവും സാംസ്‌കാരവും കലയുമെല്ലാം തൊട്ടറിയാവുന്ന വിധത്തിലാണ് ചിത്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നവോന്ഥാന നായകരായ ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരുവും തുടങ്ങി മലബാറിന്റെ മിക്ക കലാരൂപവും പാതയുടെ വിവിധ ചുമരുകളില്‍ യാത്രക്കാരെ സ്വാഗതം ചെയ്യും. ഉപ്പു സത്യഗ്രവും ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദണ്ഡിയാത്രയും തുടങ്ങി സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളും കോറിയിട്ടിട്ടുണ്ട്. പ്രധാന കലാരൂപമായി തെയ്യവും കഥകളിയുമാണ് ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും ഇറങ്ങുന്ന പടവുകളിലുള്ളത്. നേരെ എതിര്‍വശത്തായി ഓട്ടന്‍തുള്ളലും നൃത്തവും പടയണിയും. താഴെയെത്തിയാല്‍ വലിയ ക്യാന്‍വാസിലാണ് നവോന്ഥാന നായകരെയും ഗാന്ധിയേയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ അടിപ്പാതയുടെ ഉദ്ഘാടനം നടക്കും. ഇതിന്റെ ഭാഗമായാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. കാലടി ശ്രീ ശങ്കരാചാര്യ കോളജില്‍ നിന്നുള്ള ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികളായ പയ്യന്നൂരിലെ എം.വി വിപിന്‍, എറണാകുളം സ്വദേശികളായ അര്‍ജുന്‍ ഗോപി, വിഷ്ണു പ്രീയന്‍ എന്നിവരാണ് മുഴുവന്‍ ചിത്രങ്ങളും ഒരുക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: