ആദായ നികുതി ഉദ്യോസ്ഥർ ചമഞ്ഞ് കവർച്ച: മൂന്ന് പേർകൂടി അറസ്റ്റിൽ

തലശ്ശേരി: നഗരത്തിലെ പ്രമുഖ മത്സ്യ മൊത്തവ്യാപാരി സെയ്താർപള്ളിയിലെ പി.പി മജീദിന്റെ വീട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേനെ എത്തി പണം കവർന്ന കേസിൽ അന്ത:സംസ്ഥാന കൊള്ളസംഘത്തിലെ മൂന്ന് പേർകൂടി അറസ്റ്റിലായി. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി പള്ളിപ്പറമ്പിൽ ആൽവിൻ (31), തൃശ്ശൂർ കൊടകര സ്വദേശി പ്ലാത്തൽവീട്ടീൽ രജീഷ് (34) പാലക്കാട് ആലത്തൂരിലെ വടുവൻ കുനിയിൽ ഷിജുആന്റോ (39) എന്നിവരെയാണ്

കവർച്ചക്ക് ഉപയോഗിച്ചKL01 AL/861 ഇന്നോവ, KL63 E/5737 മാരുതി ബലെനോ എന്നി വാഹനങ്ങൾ സഹിതം തലശ്ശേരി എ.എസ്.പി. ചൈത്ര തെരെസ ജോണിന്റെ നിർദ്ദേശപ്രകാരം സി.ഐ.എം.പിആസാദ്, ശ്രീജേഷ്, രാജീവൻ, സുജേഷ്, നീരജ് എന്നിവരടങ്ങുന്ന സംഘം തൃശ്ശൂരിൽവച്ച് പിടികൂടിയത്. ഇന്നലെ അറസ്റ്റിലായ ജാക്കി ബിനുവിന്റെ സുഹൃത്ത് ക്കളാണ് മൂവരും ഇവർ ഡ്രൈവർമാരും വാടകക്ക് കാർ ഏർപ്പാടാക്കി കൊടുക്കുന്നവരുമാണ് നടത്തുന്നവരാണ്.

ഷിജു ആന്റോആണ് മജീദിന്റ വീട്ടിൽ പോലിസ് വേഷത്തിൽ എത്തിയത്.നാടകത്തിൽ അഭിനയിക്കാൻ എന്ന് പറഞ്ഞ് ബിനു ആണ് ഏറണാകുളത്ത് നിന്ന് പോലീസ് വേഷം സംഘടിപ്പിച്ചത്. സംഘത്തിലെ തമിഴ്നാട് സ്വദേശികളായ രണ്ട്പേർ പോലിസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന.ഈ കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത നാല് പേരെയും കോടതി റിമാന്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: