റിയാദ് കെ.എം.സി സി.നേതാക്കൾ സി.എച്ച്.സെന്റർ സന്ദർശിച്ചു.

വാരം: റിയാദ് കെ.എം.സി.സി.ധർമടം മണ്ഡലം നേതാക്കളും പ്രവർത്തകരും എളയാവൂർ സി.എച്ച്.സെന്റർ സന്ദർശിച്ചു.സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലും സാന്ത്വന പരിചരണ കേന്ദ്രമായ ” പാലിയേറ്റീവ് ഇൻ “ലുമാണ് സന്ദർശനം നടത്തിയത്.സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ഏറെ നേരം ചിലവഴിച്ച നേതാക്കളും പ്രവർത്തകരും പ്രത്യേകം തയ്യാർ ചെയ്ത് കൊണ്ടുവന്ന ഉച്ച ഭക്ഷണം അന്തേവാസികൾക്ക് വിതരണം ചെയ്യുകയും അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഭാരവാഹികൾ വിശദീകരിച്ചു സെന്ററിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ നേതാക്കൾ സെന്ററിന്റെ പുതിയ പദ്ധതികൾക്ക് എല്ലാ വിധ പിന്തുണയും കെ.എം.സി.സിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും അറിയിച്ചു.ഇവരുടെ സന്ദർശനം അന്തേവാസികൾക്ക് ഏറെ സന്തോഷമുളവാക്കി.കെ.എം.സി.സി.പ്രവർത്തകരുടെ സ്നേഹ സംഗമത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സിക്രട്ടറി കെ.സി.മുഹമ്മദ് ഫൈസലും പങ്കെടുത്തു. ധർമടം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ വി. കെ. മുഹമ്മദ്‌ സാഹിബിന്റെ നേതൃത്വത്തിലാണ് കെ.എം.സി.സി. പ്രവർത്തകരും നേതാക്കളും സി.എച്ച്.സെന്ററിലെത്തിയത്. ധർമടം മണ്ഡലം റിയാദ് കെ.എം.സി.സി സെക്രട്ടറി അഹമ്മദ് കുട്ടി ഓടക്കാട്, യൂസഫ് മുതുകുറ്റി, അഹദ്, സാബിത്ത് വേങ്ങാട്, ഫാസിൽ മൗവഞ്ചേരി, നജീബ് വെള്ളച്ചാൽ, റഫീഖ് ചെറിയ വളപ്പ്, നൗഷാദ് അഞ്ചരക്കണ്ടി തുടങ്ങിയവരാണ് സംഘത്തിലുണ്ടായത്. സി.എച്ച്.സെന്റർ ചെയർമാൻ മുഹമ്മദ് അഷ്റഫ് ,ജനറൽ സെക്രട്ടറി കെ.എം.ഷംസുദ്ദീൻ, ടി.പി.സുബൈർ, അബ്ദുള്ള മൗവ്വഞ്ചേരി തുടങ്ങിയവർ ഇവരെ സ്വീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: