ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന കൊട്ടിയൂർ സ്വദേശിയായ യുവാവ് പിടിയിൽ

കൊട്ടിയൂർ: ക്ഷേത്ര പരിസരങ്ങളിൽ കഞ്ചാവ് വിൽപന നടക്കുന്നതായുള്ള പരാതിയെ പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി പേരാവൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.അജയന്റെ നേതൃത്വത്തിൽ കൊട്ടിയൂർ പാമ്പറപ്പാൻ ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെ  ഞയറാഴ്ച രാത്രി 9.30 മണിക്ക് KL -36-2565 യമഹ ബൈക്കിൽ കടത്തുകയായിരുന്ന 20 ഗ്രാം കഞ്ചാവുമായി  കൊട്ടിയൂർ  അമ്പായത്തോട് സ്വദേശി കൊടക്കല്ലുങ്കൽ വീട്ടിൽ ബിബിൻ ജോർജ്ജ് (25) എന്നയാളെ അറസ്റ്റ് ചെയ്ത്  കേസെടുത്തു.
Kannur Varthakal.com
കഴിഞ്ഞ ദിവസമാണ് കൊട്ടിയൂരിൽ കഞ്ചാവ് മാഫിയ വയോധികനെ മർദ്ദിച്ച സംഭവം പുറത്തുവന്നത്.ഇതിന്റെ അടിസ്ഥനത്തിൽ കൊട്ടിയൂരിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി മലയോര ശബ്ദം റിപ്പോർട്ട് ചെയ്തിരുന്നു,ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്നാണ് എക്‌സൈസ് വകുപ്പ് രാത്രികാല വാഹന പരിശോധന കർശനമാക്കിയത്.
Kannur Varthakal.com
ഈ യുവാവ് കൊട്ടിയൂർ ക്ഷേത്രപരിസരത്തും സ്കൂൾ പരിസരങ്ങളിലും മറ്റും വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് കഞ്ചാവ് വിൽപന നടത്താറുണ്ടെന്നും അന്വേഷണത്തിൽ  കഞ്ചാവ് വീരാജ്പേട്ടയിൽ നിന്ന് വാങ്ങി വരുന്നതാണെന്നും ഇയാൾ  പറഞ്ഞു. ഇക്കാര്യത്തിൽ ഇയാൾക്ക് സഹായികളുണ്ടോ എന്ന് അന്വേഷിച്ചുവരുന്നു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, പി.വിജയൻ, പി.ശ്രീനാഥ്, സതീഷ്.വി.എൻ, ഷാജി.സി.പി. , എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: