പത്തായക്കുന്നിൽ വീടിന് നേരെ അക്രമം

പാനൂർ: പത്തായക്കുന്നിൽ വീടിന് നേരെ അക്രമം. ഞായറാഴ്ച രാത്രി ഒന്നര മണിയോടെ ഉച്ചമ്പള്ളി സതീശന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്.സതീശൻ ബി.ജെ.പി അനുഭാവിയാണ്.വീടിന്റെ പിറക് വശത്തെ ജനൽചില്ലുകൾ തകർത്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ സതീശൻ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ ഭാര്യയും 9 ക്ലാസ്സിൽ പഠിക്കുന്നമകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.  സാമൂഹ്യ ദ്രോഹികളാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. കതിരൂർ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: