ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു; ചോദ്യം ചെയ്യൽ നീണ്ടത് 11 മണിക്കൂർ

6 / 100 SEO Score

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫിസിൽ രാവിലെ 11 മണി മുതൽ ബിനീഷിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. പതിനൊന്ന് മണിക്കൂറോളമാണ് ബിനീഷിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്തത്.

ബാംഗ്ലൂർ ലഹരിമരുന്ന് കേസ് പ്രതികൾ തിരുവനന്തപുരത്തെ സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിനു കമ്മീഷൻ ലഭിച്ച സ്ഥാപനങ്ങളിൽ ബിനീഷിനുള്ള പങ്കും ബിനീഷിന്‍റെ സാമ്പത്തിക ഇടപാടുകളും എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ് ആരായുന്നുണ്ട്.

അതിനിടെ, ബാംഗ്ലൂരിലെ മയക്കുമരുന്ന് സംഘത്തിന്, സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതായി എൻഫോഴ്‌സ്മെന്‍റ് രേഖാമൂലം കോടതിയെ ഇന്ന് അറിയിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: