പ്രധാന അറിയിപ്പുകള്‍ -കണ്ണൂർ

11 / 100


ഭരണാനുമതിയായി

ജയിംസ് മാത്യു എം എല്‍ യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 8.55 ലക്ഷം രൂപ വിനിയോഗിച്ച്തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണവാടികളില്‍ ടി വി വാങ്ങുന്നതിന്ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

വൈദ്യുതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എച്ച് ടി പെര്‍ഫെക്ട് വുഡ്, മാഗ്നറ്റ്, ടാക്, ജമീല വുഡ്, ഗാലക്‌സി, അശോക ഫാഷന്‍, ആലിങ്കീല്‍, ചേരിക്കല്‍, കോട്ടഞ്ചേരി കുന്ന്, ഭഗവതിക്കാവ്, നാറാത്ത്, എച്ച് ടികണ്ണൂര്‍ കൗണ്ടി ക്ലബ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 10 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച്മണി വരെ വൈദ്യുതി മുടങ്ങും.

ടെണ്ടര്‍ ക്ഷണിച്ചു

തലശ്ശേരി ഡിവിഷനിലെ പോസ്റ്റ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ലഭിക്കുന്നതിന്ഓണ്‍ലൈനായി ടെണ്ടര്‍ ക്ഷണിച്ചു. സപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടര്‍dothalassery.kl@indiapost.gov.in ല്‍ സമര്‍പ്പിക്കാം.  ഫോണ്‍: 0490 2341355.

രേഖകള്‍ ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്നആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് തുടര്‍ന്നും വേതനം ലഭിക്കുന്നതിലേക്കായിക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റികാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവഹാജരാക്കേണ്ടതാണ്.  ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഇവ സ്വീകരിക്കുന്നതിലേക്കായി സപ്തംബര്‍ 17, 18 തീയതികളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെ തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രം, പയ്യന്നൂര്‍സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നീലേശ്വരം മന്നന്‍പുറത്ത്കാവ് ഭഗവതി ക്ഷേത്രം, കാസര്‍കോട് മല്ലികാര്‍ജ്ജുനക്ഷേത്രം എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യും.

വിചാരണ മാറ്റി

സപ്തംബര്‍ 15, 17, 23 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെദേവസ്വം പട്ടയകേസുകളുടെ വിചാരണ മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.  പുതുക്കിയതീയതി പിന്നീട് അറിയിക്കും.

പ്രവേശനം ആരംഭിച്ചു

കേന്ദ്രസര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയുടെ മാഹി കേന്ദ്രത്തില്‍ 2020-21 വര്‍ഷത്തേക്കുള്ള ഡിഗ്രിഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രി,  ടൂറിസം, റേഡിയോഗ്രഫി എന്നിവയില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ്ടു, തത്തുല്യയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാഫോം https://bit.ly/3gVXIxu എന്ന ലിങ്കിലും മാഹി കേന്ദ്രത്തിലും ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷകള്‍സപ്തംബര്‍ 30നു മുമ്പ് സെന്റര്‍ ഹെഡ്, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി മാഹി സെന്റര്‍, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കാം.  തപാലില്‍ അയക്കുന്നവര്‍ അപേക്ഷയോടൊപ്പം സ്വന്തംവിലാസമെഴുതി 60 രൂപയുടെ സറ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും അപേക്ഷാ ഫീസായ 100 രൂപയുടെ ഡിമാന്‍ഡ്ഡ്രാഫ്റ്റും ഫിനാന്‍സ് ഓഫീസര്‍, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി (പേയബിള്‍ അറ്റ് മാഹി) എന്ന വിലാസത്തില്‍അയക്കേണ്ടതാണ്.

9207982622, 04902332622.

മത്സ്യതൊഴിലാളി ജാഗ്രതനിര്‍ദ്ദേശം

കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീര പ്രദേശങ്ങളില്‍  മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായകാറ്റിനു സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന്  ആരും കടലില്‍പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് നിര്‍ദ്ദേശിച്ചു.

ഇരിട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് 18 ന്

ഇരിട്ടി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സപ്തംബര്‍ 18 ന് നടക്കും.

ബാല്‍ശക്തിബാല്‍കല്യാണ്‍ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന മന്ത്രാലയം നടപ്പിലാക്കുന്ന ബാല്‍ശക്തിബാല്‍കല്യാണ്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷക്ഷണിച്ചു. വിജ്ഞാനം, കലാകായിക സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടുത്തം എന്നീമേഖലകളില്‍ അസാധാരണമായ കഴിവുകള്‍ തെളിയിക്കുന്ന കുട്ടികള്‍ക്കാണ്  ബാല്‍ ശക്തി പുരസ്‌കാരംനല്‍കുന്നത്.

കുട്ടികളുടെ ക്ഷേമം, സംരക്ഷണം, ഉന്നമനം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കുംസ്ഥാപനങ്ങള്‍ക്കും ബാല്‍കല്യാണ്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ httsp://nca-wed.nic.in എന്ന വെബ് പോര്‍ട്ടല്‍വഴി സപ്തംബര്‍ 15 ന്മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0490 2326199.

ഫോട്ടോ ജേര്‍ണലിസം കോഴ്സിന് സെപ്തംബര്‍ 19 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസംകോഴ്സിന്റെ  അപേക്ഷാ തീയതി സപ്തംബര്‍ 19 വരെ നീട്ടി. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ്കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സീറ്റിലും 25 സീറ്റുകള്‍ വരെഒഴിവുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്.  പ്ലസ്ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയഅക്കാദമി, കാക്കനാട്, കൊച്ചി-30/ കേരള മീഡിയ അക്കാദമി  സബ് സെന്റര്‍, ശാസ്തമംഗലം, ഐസിഐസിഐബാങ്കിനു എതിര്‍വശം, തിരുവനന്തപുരം-10.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0484 2422275, 2422068, 0471- 2726275.

ഹരിതകര്‍മ്മസേന മെന്റര്‍ നിയമനം

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീ ഹരിത കര്‍മ്മ സേനയെ വരുമാനദായക സംരംഭങ്ങളായിപ്രവര്‍ത്തന സജ്ജമാക്കുന്നതിന് ആറ് മാസത്തേക്ക്  മെന്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷക്ഷണിച്ചു. അപേക്ഷാ ഫോറവും മറ്റ് വിശദാംശങ്ങളും കുടുംബശ്രീ സി ഡി എസ്സ് ഓഫീസിലുംwww.kudumbashree.org ലും  ലഭിക്കും.  അപേക്ഷ ജില്ലാമിഷന്‍ കോഓഡിനേറ്ററുടെ കാര്യാലയം, ബി എസ് എന്‍എല്‍ ഭവന്‍മൂന്നാം നില, റബ്‌കോ ബില്‍ഡിംഗിന് സമീപം, സൗത്ത് ബസാര്‍, കണ്ണൂര്‍ – 2 എന്ന വിലാസത്തില്‍സപ്തംബര്‍ 20 വരെ സ്വികരിക്കും. ഫോണ്‍: 0497 2702080.

ലൈഫ് ഭവന പദ്ധതി; തീയതി നീട്ടി

  ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഭൂരഹിത ഭവന രഹിതരുടെയും ഭൂമിയുളള ഭവനരഹിതരുടെയും ഗുണഭോക്തൃപട്ടിക തയ്യാറാക്കുന്നതിനുളള ഓണ്‍ലൈന്‍ അപേക്ഷ  സമര്‍പ്പിക്കുന്നതിനുളളതീയതി സപ്തംബര്‍ 23 വരെ നീട്ടിയതായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: