കൊവിഡ്: ജില്ലയില്‍ 69 പേര്‍ക്കു കൂടി രോഗമുക്തി

6 / 100

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 69 പേര്‍ കൂടി ഇന്ന്  (സപ്തംബര്‍ 9) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3422 ആയി.

എം ഐ ടി ഡി സി ടി സിയില്‍ നിന്ന് 18 പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസി, പാലയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നും ഒമ്പത് വീതം പേരുമാണ് രോഗമുക്തരായത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് എട്ട് പേരും നെട്ടൂര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും സ്പോര്‍ട്സ് ഹോസ്റ്റല്‍ സി എഫ് എല്‍ ടി സിയില്‍ നിന്ന് ആറ് പേരും രോഗമുക്തരായി. കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും നാല് പേരും പരിയാരം സി എഫ് എല്‍ ടി സിയില്‍ നിന്ന് രണ്ട് പേരും  സി എഫ് എല്‍ ടി സി കാലിക്കറ്റ്, തലശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, പ്രീമെട്രിക് സി എഫ് എല്‍ ടി സി തലശേരി, പ്രീമെട്രിക് ഹോസ്റ്റല്‍ സി എഫ് എല്‍ ടി സി, മിംസ് കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും രോഗമുക്തി നേടി വീടുകളുലേക്ക് മടങ്ങി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: