സലാഹുദ്ദീന് കൊവിഡ് പോസിറ്റീവ് ആയതില്‍ സംശയമുണ്ടെന്ന് കുടുംബവും എസ്.ഡി.പി.ഐയും

4 / 100 SEO Score

കണ്ണൂര്‍: കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹുദ്ദീന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതിന് പിന്നില്‍ പൊലീസിന്റെ ആസൂത്രണമാണെന്ന് സംശയം ഉന്നയിച്ച് എസ്.ഡി.പി.ഐ നേതാവ് നസ്‌റുദ്ദീന്‍ എളമരം. സലാഹുദ്ദീന് കൊവിഡ് പോസിറ്റീവ് എന്ന വാര്‍ത്ത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനൊപ്പം കണക്കു കൂട്ടല്‍ തെറ്റിയില്ല, ഇതിനപ്പുറം നാം പ്രതീക്ഷിക്കരുത് എന്നാണ് നസറുദ്ദീന്‍ എഴുതിയിരിക്കുന്നത്.

സലാഹുദ്ദീന്റെ കൊവിഡ് ടെസ്റ്റ് പ്രൈവറ്റ് ആശുപത്രിയില്‍ നിന്ന് നടത്തണമെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മയ്യത്ത് നമസ്‌കാരത്തില്‍ നിന്നും അനുബന്ധ ചടങ്ങില്‍ നിന്നും പ്രവര്‍ത്തകരെയും ബന്ധുക്കളേയും മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കൊവിഡ് പൊസിറ്റീവ് എന്ന് പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം.

ഇന്ന് രാവിലെ ഒമ്പത് മണിക്ക് പുറത്തു വന്ന റിസള്‍ട്ട് ഇന്നലെ രാത്രി ചില മാധ്യമങ്ങള്‍ക്ക് ലഭിച്ചതെങ്ങനെയെന്ന് സലാഹുദ്ദീന്റെ കുടുംബം സംശയം ഉന്നയിച്ചു.

സലാഹുദ്ദീന് കൊവിഡ് പോസിറ്റീവാണെന്ന വിവരം വന്നതിന് പിന്നാലെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്‍, ആംബുലന്‍സ് ഡ്രൈവര്‍, പൊലീസുകാര്‍, ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വെച്ചായിരുന്നു സലാഹുദ്ദീന് വെട്ടേറ്റത്.

സയ്യിദ് മുഹമ്മദ് സ്വലാഹുദ്ധീന് കണ്ണവം വെളുമ്പത്ത് മഖാം കബര്‍സ്ഥാനിൽ മറവുചെയ്തു 

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്കു രണ്ടു മണിയോടെ വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ്  മൃതദേഹം  സ്വദേശമായ കണ്ണവത്തേക്ക് കൊണ്ടുവന്നത്. ജനറല്‍ ആശുപത്രി പരിസരത്തു പാതയോരത്തും നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വലാഹുദ്ധീന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ തടിച്ചുകൂടിയിരുന്നു.

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി മൃതദേഹം ഏറ്റുവാങ്ങി.

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസിറുദ്ധീന്‍ എളമരം, പോപുലര്‍ ഫ്രണ്ട് ദേശീയ സമതി അംഗങ്ങളായ സാദത്ത് മാസ്റ്റര്‍, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസര്‍, എസ്ഡിപിഐ സംസ്ഥാന ഭാരവാഹികളായ കെ കെ അബ്ദുല്‍ ജബ്ബാര്‍, ഹുസൈര്‍, കെ എസ് ഷാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഹുസയ്ര്‍, അജ്മല്‍ ഇസ്മായില്‍, പി ആര്‍ സിയാദ്, ജനറല്‍ സെക്രട്ടറി അബ്ദുസ്സത്താര്‍, പോപുലര്‍ ഫ്രണ്ട് സോണല്‍ പ്രസിഡന്റ് എം വി റഷീദ് മാസ്റ്റര്‍, സെക്രട്ടറി ഫൈനാസ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ സി ജലാലുദ്ധീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പോപുലര്‍ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ പി മഹ്മൂദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി വി മുഹമ്മദ് അനസ്, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എ പി മഹ്മൂദ്, സെക്രട്ടറി പി വി അനസ്, സോണല്‍ പ്രസിഡന്റ് എം വി റഷീദ് മാസറ്റര്‍, സെക്രട്ടറി പി എന്‍ ഫൈനാസ് തുടങ്ങിയവര്‍ സ്വലാഹുദ്ധീന് അന്ത്യോപചാരമര്‍പ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: