ഇരിട്ടി ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനെതിരെ ടൗണിലെ വ്യാപാരികള്‍ സംയുക്തമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കി.

5 / 100 SEO Score

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിക്കുന്നതോടെ ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് മൊത്തമായി അടച്ചിടുന്നത് മൂലം വ്യാപാരി സമൂഹത്തിലും മേഖലയിലെ ജനങ്ങള്‍ക്കിടയിലും  നിരവധി പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിച്ച്  ഇരിട്ടിയിലെ വ്യാപാരി സംയുക്തമായി  മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയത്.

കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ വാര്‍ഡ് മൊത്തം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നത് പുനര്‍ പരിശോധിക്കണം. ഇരിട്ടി ടൗണ്‍ വാര്‍ഡ് പോലുള്ള പരന്നു കിടക്കുന്ന വാര്‍ഡുകളില്‍ ഇത് തികച്ചും അപ്രായോഗികമാണ്. മാത്രവുമല്ല പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഫലം ലഭിക്കുകയുമില്ല. ഇത്തരത്തില്‍ അടുത്തടുത്തുള്ള ടൗണുകള്‍ മാറി മാറി അടച്ചിടുന്നതുകൊണ്ട് വ്യാപാര മേഖല പ്രതിസന്ധിയിലാവുക എന്നല്ലാതെ രോഗവ്യാപനം വേണ്ടത്ര രീതിയില്‍ തടയാന്‍ സാധിക്കുകയില്ല. അതിനാല്‍ ഈ ഒരു പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നിയമ പരിരക്ഷ നല്‍കി തകര്‍ന്നടിഞ്ഞ വ്യവസായ മേഖല രക്ഷപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിവേധനത്തില്‍ പറയുന്നത്.

വ്യവസായമന്ത്രി ഇ.പി. ജയരാജന്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കും നിവേദനം കൈമാറിയിട്ടുണ്ട്. ഇരിട്ടി മര്‍ച്ചന്റ് അസ്സോസ്സിയേഷന്‍ പ്രസിഡന്റ് അയൂബ് പൊയിലന്‍, കെ വി വി എസ് ഇരിട്ടി പ്രസിഡന്റ് റെജി തോമസ്,  മെട്രോ  യൂണിറ്റ് പ്രസിഡന്റ് അലി ഹാജി, പയഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സലാം ഹാജി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: