മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം പായം പഞ്ചായത്ത് ഏറ്റുവാങ്ങി

5 / 100 SEO Score


നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന ദേശീയ പുരസ്‌കാരം പായം പഞ്ചായത്ത് ഏറ്റുവാങ്ങി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷില്‍ നിന്നും പായം പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അശോകന്‍, വൈസ് പ്രസിഡണ്ട്  വി സാവിത്രി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കരിപ്പായി പവിത്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. 2019-20 വര്‍ഷത്തെ പദ്ധതിയില്‍ കേരളത്തില്‍ ആദ്യമായി ഡിജിറ്റല്‍ ലൈബ്രറി, മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍, സ്റ്റുഡന്റ് ഡോക്ടര്‍ പദ്ധതി തുടങ്ങിയ വേറിട്ട പദ്ധതികളാണ് പഞ്ചായത്തില്‍ നടപ്പിലാക്കിയത്. ഐഎസ് ഒ അംഗീകാരമുള്ള തരിശുരഹിത ശുചിത്വ പഞ്ചായത്താണ് പായം. ഡല്‍ഹിയില്‍ വച്ച് നടക്കേണ്ടിയിരുന്ന ചടങ്ങ്  കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: