റോഡരികിൽ വയോധികൻ മരിച്ച സംഭവം;ശാസ്ത്രീയ പരിശോധനയിലൂടെ കൊലയാളി അറസ്റ്റിൽ

9 / 100 SEO Score

ആലക്കോട് :റോഡരികിൽ മരിച്ചു കിടന്ന വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു പ്രതി അറസ്റ്റിൽ. ആലക്കോട് കോളി റോഡിലെ കടുവാക്കൻചേരി മുഹമ്മദ് ഹനീഫ (41) യെയാണ് എസ്.എച്ച്.ഒ കെ.ജെ വിനോയ്,പ്രിൻസിപ്പൽ എസ്.ഐ നിബിൻ ജോസ്, എ.എസ്.ഐ ദിനേശൻ എന്നിവരുനേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരം മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഗോപാലകൃഷ്ണപിള്ളയുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധനയിലൂടെ പിടികൂടിയത്.
കോളി റോഡിൽ ഇക്കഴിഞ്ഞ 30 നാണ് രാവിലെ മുഹമ്മദ്ഹനീഫയുടെ വീടിന് സമീപം റോഡരികിൽ തിമിരി തേർത്തല്ലി കോടോപ്പള്ളി സ്വദേശി സ്വദേശി കുര്യനെ ( 65) മരിച്ച നിലയിൽ കണ്ടെത്തിയത് അസ്വാഭാവിക മരണത്തിന്.കേസെടുത്ത പോലീസ് വയോധികനെ തള്ളിയിട്ടതിനെ തുടർന്നാണ് മരണപ്പെട്ടതെന്ന് തെളിഞ്ഞതിനാൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്ത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: