പഴയങ്ങാടി എ.ടി.എമ്മിലെ കള്ളനോട്ട് നിക്ഷേപം രണ്ടുപേർ അറസ്റ്റിൽ

5 / 100 SEO Score

പഴയങ്ങാടി: ആക്സിസ് ബാങ്കിന്റെ എരിപുരത്തുള്ള പഴയങ്ങാടി ശാഖയിലെ കാഷ് ഡെപ്പോസിറ്റ് മെഷിനിൽ (ബൻച്ച് നോട്ട് ആക്സെപ്റ്റർ) കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചെറുകുന്ന് മുട്ടിലിലെ വി.വി.അബ്ദുൾസലാം (45), പുതിയതെരു വളപട്ടണം സുചിത്ര അപ്പാർട്ട്മെന്റിലെ താമസക്കാരൻ കെ.കെ.ഖമറുദ്ദീൻ (42) എന്നിവരെ പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ എം.രാജേഷ് അറസ്റ്റ് ചെയ്തു. അബ്ദുൾ സലാമിനെ താവത്തുവെച്ച് കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഖമറുദ്ദീനെ വളപട്ടണത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

ജൂലായ് 25-ന് വൈകീട്ട് ആറോടെ മുഖാവരണം ധരിച്ചെത്തിയ ആളാണ് 500 രൂപയുടെ 43 നോട്ടുകളായി 21,500 രൂപ കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ചത്. കർണാടക കുശാൽനഗറിലെ മിസ്രിയ എന്ന പേരുള്ളയാളുടെ അക്കൗണ്ട് നമ്പറിലേക്കാണ് പണം നിക്ഷേപിച്ചത്. എന്നാൽ ഇത് വ്യാജ നോട്ടായതിനാൽ അക്കൗണ്ടിലേക്ക് പണം കയറിയില്ല. പകരം മെഷിന്റെ മറ്റൊരു ഭാഗത്ത് ഈ നോട്ടുകൾ കിടക്കുകയായിരുന്നു.

ഓഗസ്റ്റ് 11-നാണ് ഇക്കാര്യം ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ബാങ്ക് മാനേജരുടെ പരാതിയിൽ 13-നാണ് പഴയങ്ങാടി പോലീസ് കേസെടുത്ത് അനേഷണം തുടങ്ങിയത്.

അറസ്റ്റിലായവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: