അടിസ്ഥാന സൗകര്യങ്ങളിൽ വീർപ്പ് മുട്ടി മുണ്ടയാട് കോവിഡ് സെന്റർ; മാലിന്യ നീക്കം മന്ദഗതിയിലായതോടെ രോഗികൾ ദുരിതത്തിലാവുന്നെന്ന് ആക്ഷേപം

4 / 100 SEO Score

കണ്ണൂർ: എഴുപതോളം കോവിഡ് നിരീക്ഷണ രോഗികൾ താസിക്കുന്ന മുണ്ടയാട് കോവിഡ് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് അധികൃതർ ശ്രദ്ധ നൽകുന്നില്ലെന്നു പരാതി. നിലവിൽ ഇരുന്നൂറ്‌ പേർക്ക് കിടക്ക സൗകര്യം ഉള്ള ജില്ലയിലെ വലിയ കോവിഡ് സെന്ററാണ് മുണ്ടയാട് പ്രവർത്തിക്കുന്നത്. കോവിഡ് സെന്ററിലെ മാലിന്യം നീക്കം ചെയ്യാൻ മതിയായ ജീവനക്കാർ ഇല്ലാത്തതും പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ശുചിമുറികൾ വൃത്തിഹീനമായി തുടരുന്നതും കുടിവെള്ള ബുദ്ധിമുട്ടും വൈദ്യുതി തടസങ്ങളും ഉണ്ടാകുന്നതും രോഗികളിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നതായിട്ടാണ് ആക്ഷേപം. അടിസ്ഥാന സൗകര്യങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതർ എത്രയും പെട്ടന്ന് സ്വീകരിക്കണം എന്നാണ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ നിലപാട്. പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു. ക്വാറന്റൈൻ സെന്റർ ആയതിനാൽ നേരിട്ട് പോയി കാര്യങ്ങൾ മനസിലാക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: