പാപ്പിനിശ്ശേരി ദേശീയപാതയിലെ നിരീക്ഷണ ക്യാമറ തകർന്നു

ദേശീയപാതയിൽ പാപ്പിനിശ്ശേരി ചുങ്കത്തിന് സമീപം നാലു വർഷം മുൻപ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ വാഹനമിടിച്ച് തകർന്നു.കഴിഞ്ഞ ഒരു വർഷമായി പ്രവർത്തനം നിലച്ച ക്യാമറ ഞായറാഴ്ച പുലർച്ചെയാണ് ചരക്ക് പിക്കപ്പ് വാനിടിച്ച് തകർന്നത്.നിരീക്ഷണ ക്യാമറയുടെ തൂണും സമീപത്തെ വൈദ്യുത്തൂണും ക്യാമറയും അപകടത്തിൽ തകർന്നു.കഴിഞ്ഞ ഒരു വർഷമായി ക്യാമറ തകരാറായിട്ടും പ്രവർത്തനക്ഷമമാക്കാൻ ഒരു നടപടിയും മോട്ടോർവാഹന വകുപ്പും പോലീസും കൈക്കൊണ്ടില്ല.ദേശീയപാതയിൽ സുരക്ഷാസംവിധാനവും അമിതവേഗവും തടയാനാണ് പ്രധാനമായും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്.അമിതവേഗംമൂലം നിരന്തരം അപകടം നടക്കുന്ന മേഖലയാണിത്. നിലവിൽ ദേശീയപാതയിലെ മിക്ക സ്ഥലങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: