വനിതാ നേതാവിന്റെ പരാതി: മുസ്ലീം ലീഗ് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി രാജിവെച്ചു

കണ്ണൂർ: വനിതാ ലീഗ് നേതാവ് ആരോപണമുന്നയിച്ച മുസ്ലിം ലീഗ് നേതാവ് കെ.പി.എ. സലീം അഴീക്കോട്  മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു.qമണ്ഡലം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഏറെ ബഹുമാനിച്ചിരുന്ന സലീം തന്നെ മറ്റൊരു തലത്തിലാണ് കണ്ടതെന്നും പല രാത്രികളിലും ദുരുദ്ധേശ്യത്തോടെ വീട്ടില്‍ വന്ന് മറ്റൊരു കണ്ണോടെ കണ്ടതായും യുവതി പരാതിയില്‍ പറയുന്നു. നടക്കാതായപ്പോള്‍ വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിയായ പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് വി.കെ.ജാബിറിനെയും ചേര്‍ത്ത് അപവാദങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഭര്‍ത്താവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു ഇതിന്റെ അടിസ്ഥാനത്തിൽ

അഞ്ചംഗ അന്വേഷണ സംഘം സലീമിനെതിരെ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ മണ്ഡലം ഭാരവാഹികളുടെ യോഗത്തിലേക്ക് സലീമിനെ വിളിച്ചു വരുത്തുകയായിരുന്നു. ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയും പങ്കെടുത്ത യോഗത്തിൽ സലീമിനോട് രാജി ആവശ്യപ്പെടുകയും തുടർന്ന് സലീം രാജി സമർപ്പിക്കുകയുമായിരുന്നു. വട്ടക്കണ്ടി വി.കെ. അഹമ്മദിനാണ് പകരം ചുമതല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: