പി.കെ.ശശി എംഎൽഎയ്ക്കു നിയമസഭാംഗമെന്ന നിലയിൽ പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

ലൈംഗിക പീഡന പരാതി നേരിടുന്ന പി.കെ.ശശി എംഎൽഎയ്ക്കു നിയമസഭാംഗമെന്ന നിലയിൽ പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

പി.കെ ശശിക്കെതിരായി ഡിവൈഎഫ്ഐ നേതാവായ യുവതി നല്‍കിയ പരാതി പാര്‍ട്ടി ഗൗരവമായി പിഗണിക്കുമെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗമായ മന്ത്രി എ.കെ ബാലന്‍ ഇന്നലെ പറഞ്ഞിരുന്നു. കെ.പി.ശശിക്കെതിരായ പരാതി കിട്ടിയ ഉടൻതന്നെ ഇടപെട്ടിരുന്നെന്നും എംഎല്‍എയോട് വിശദീകരണം തേടിയിരുന്നതായും സിപിഎം സംസ്ഥാന സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിങ്ങൾ പറയുന്ന പരാതിയെക്കുറിച്ച് എനിക്കറിയില്ല. അങ്ങനെയൊരു പരാതിയെക്കുറിച്ച് പാര്‍ട്ടി എന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു ശശി നേരത്തേ പ്രതികരിച്ചത്. നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു എന്ന നിലപാട് സിപിഎം എടുത്തതോടെ ശശിയുടെ വാദം പൊളിഞ്ഞിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: