പ്രളയബാധിതരെ സഹായിക്കുന്നതിന് കല്യാശ്ശേരി മണ്ഡലത്തില്‍ ധനസമാഹരണം നടത്താൻ തീരുമാനം

കല്യാശ്ശേരി: പ്രളയബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിന് കല്യാശ്ശേരി മണ്ഡലത്തില്‍ രണ്ട് മേഖലകളിലായി നടന്ന ആലോചനയോഗം തീരുമാനിച്ചു. പാപ്പിനിശേരി, കല്യാശേരി, കണ്ണപുരം, ചെറുകുന്ന് എന്നീ പഞ്ചായത്തുകളുടെ സംയുക്ത യോഗം കണ്ണാപുരം പഞ്ചായത്തിലും മാടായി, ഏഴോം, കുഞ്ഞിമീഗലം, ചെറുതാഴം, കടന്നപ്പള്ളി പാണപുഴ, മാട്ടൂല്‍ പഞ്ചായത്തുകളുടെ യോഗം മാടായി ഗ്രാമപഞ്ചായത്തിലും ചേര്‍ന്നു. ആലോചനയോഗങ്ങള്‍ ടി.വി രാജേഷ് എം.എല്‍ എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഓണ്‍ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് യോഗം തീരുമാനിച്ചു. നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്തു. സംഘടനകള്‍ വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സഹായങ്ങള്‍ നല്‍കാവുന്നതാണ്. സെപ്തംബര്‍ 11 ന് 10.30 ന് ചെറുക്കുന്ന് സ്‌കൂളിലും 11 മണിക്ക് മാടായി ഗ്രാമപഞ്ചായത്തിലും വെച്ച് നടക്കുന്ന ധനശേഖരണ പരിപാടിയില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഫണ്ട് ഏറ്റുവാങ്ങും. കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ കെ.വി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ പഞ്ചായത്തു പ്രസിഡന്റുമാരായ ഇ.പി ഓമന (കല്യാശേരി) പി.കെ ഹസന്‍ കുഞ്ഞി മാസ്റ്റര്‍ ( ചെറുകുന്ന്) കെ.നാരായണന്‍ (പാപ്പിനിശേരി) , ജില്ലാ പഞ്ചായത്ത് അംഗം പി.പി ഷാജീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ ശ്രീകണ്ഠന്‍, ടി ചന്ദ്രന്‍, എന്‍ നാരായണന്‍ വി.കെ വിജയന്‍ സന്തോഷ് ചന്ദ്ര ബോസ് എന്നിവര്‍ സംസാരിച്ചു. ടി.വി പത്മനാഭന്‍ നന്ദി പറഞ്ഞു. മാടായി പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ സുഹറാബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി ചന്ദ്രന്‍ സ്വാഗതം പറഞ്ഞും. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി മുഹമ്മദലി (മാട്ടൂല്‍) ഇ പി ബാലല്‍ ( കടന്നപ്പള്ളി പണപുഴ) പി.പ്രഭാവതി ( ചെറുതാഴം) ഡി.വിമല ഏഴോം) ജില്ല പഞ്ചത്ത് അംഗം ആര്‍ അജിത, മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുളള, പി.പി ദാമോദരന്‍ എം.പി ഉണ്ണികൃഷ്ണന്‍ പി.എം ഹനീഫ എന്നിവര്‍ സംസാരിച്ചു. എം പവിത്രന്‍ നന്ദി പറഞ്ഞു. യോഗത്തില്‍ ജനപ്രതിനിധികള്‍, വിദ്യാലയ മേധാവികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു. …

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: