കണ്ണൂർ ജില്ല ബുർദ്ധാലാപന മത്സരവും, RABEEH CONFERENCE പ്രഖ്യാപനവും ഇന്ന് കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ക്യാമ്പസിൽ.

KSSF – കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ ദർസ്, അറബിക് കോളേജുകളിൽ നിന്നുള്ള 32 – ഓളം ടീമുകളെ പങ്കെടുപ്പിച്ച് ജില്ലാതല ബുർദ്ധാലാപന മത്സരം ഇന്ന് വൈകുന്നേരം 5 മണി മുതൽ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് ക്യാമ്പസിൽ വെച്ച് നടക്കും.

പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടും, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടുമായ ശൈഖുനാ: പി.കെ.പി അബ്ദുസ്സലാം മുസ്ല്യാർ ഉദ്ഘാടനം ചെയ്യും, ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പാൾ സയ്യിദ്: അലി ഹാഷിം ബാ – അലവി തങ്ങൾ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.

പരിപാടിയിൽ വെച്ച് കണ്ണൂരിൽ നടക്കുന്ന അന്താരാഷ്ട്ര RABEEH CONFERENCE – ന്റെ പ്രഖ്യാപനവും നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: