മരുന്നുവാങ്ങാൻ പോയ ഇരിണാവ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു
ഇരിണാവ്: മരുന്നുവാങ്ങാനായി കണ്ണൂരിലെത്തിയ ഇരിണാവ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. നെല്ലിയോടൻ ഗംഗാധരനാണു (62) മരിച്ചത്. കണ്ണൂർ സ്റ്റേഡിയം കോംപ്ലക്സിലെ മരുന്നുകടയ്ക്കു മുന്നിലായിരുന്നു കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിണാവ് റോഡ് ജംഗ്ഷനു സമീപത്തെ പരേതരായ നെല്ലിയോടൻ കണ്ണൻ നായർ-കാവിലെ വളപ്പിൽ കല്യാണിയമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: പ്രമീള. മക്കൾ: വിനീത് (ഗൾഫ്), വിജിത (കണ്ണൂർ ഗവ.വനിതാ കോളജ് വിദ്യാർഥിനി). സഹാദരങ്ങൾ: ഉത്തമൻ, രവീന്ദ്രൻ, ദേവകി, രാജൻ, മോഹനൻ, ഉണ്ണികൃഷ്ണൻ, പരേതനായ കുഞ്ഞിക്കണ്ണൻ. സംസ്കാരം ഇന്നു രാവിലെ 10 ന് കല്യാശേരി കണ്ണപുരം ശ്മശാനത്തിൽ.