തപാൽ ജീവനക്കാർ കണ്ണൂരിൽ പ്രകടനം നടത്തി.
കണ്ണൂർ:തപാൽ സ്വകാര്യവത്കരണത്തിനെതിരെ ആഗസ്ത് 10 ന് നടക്കുന്ന അഖിലേന്ത്യാ തപാൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൻ.എഫ്.പി.ഇ. – എഫ്.എൻ.പി.ഒ. തപാൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ മുഖ്യ തപാലോഫീസിന് മുമ്പിൽ പ്രകടനം നടത്തി.തപാൽ സംയുക്ത സമരസമിതി ജില്ലാ കൺവീനർ എ.പി.സുജികുമാർ,ആക്ടിങ്ങ് ജില്ലാ ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ,അനു കവിണിശ്ശേരി,ദിനു മൊട്ടമ്മൽ,ബി.പി.രമേശൻ,ഇ.മനോജ് കുമാർ,പി.മോഹനൻ,പി.പ്രേമദാസൻ,കെ.പി. സംഗീത് എന്നിവർ പ്രസംഗിച്ചു.