മലയോരത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു: വിതരണം നടത്തുന്നത് കൗമാരക്കാർ

ചെറുപുഴ: മലയോരത്ത് ലഹരി മാഫിയ വിതരണം നടത്തുന്നത് കൗമാരക്കാർ.കണ്ണൂർ -കാസർകോഡ് ജില്ലാ അതിർത്തിയായ ചെറുപുഴയിൽ ലഹരിമരുന്ന് വിൽപ്പന വ്യാപകമായി. കഞ്ചാവിനൊപ്പം മറ്റ് ലഹരി മരുന്നുകളും സുലഭമാണ്. കഴിഞ്ഞ ദിവസം കൗമാരക്കാരനാണ് ലഹരി വസ്തുക്കളുമായി ചെറുപുഴ കന്നിക്കളത്ത് പയ്യന്നൂർ എക്സൈസ് പിടിയിലായത്. വൻതോതിൽ കഞ്ചാവും ലഹരി വസ്തുക്കളും കടത്തിക്കൊണ്ട് വന്ന് വിവിധ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വിതരണത്തിനാണ് കൗമാരെയാണ് ഉപയോഗിക്കുന്നത്. മലയോരത്തെ ദുർഘട പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി മരുന്നുകൾ സ്റ്റോക്ക് ചെയ്യുന്നത്. ഇരുചക്രവാഹനങ്ങൾ നൽകിയാണ് കൗമാരക്കാരെയും യുവാക്കളെയും വശത്താക്കുന്നത്. കൈ നിറയെ പണം ലഭിക്കുന്നതിനാൽ നിരവധി പേരാണ് ഇവരുടെ വലയിൽപ്പെടുന്നത്.

താബോർ,ചട്ടിവയൽ,തിരുമേനി,പ്രാപ്പൊയിൽ, ചെറുപുഴ, പുളിങ്ങോം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വിതരണം നടക്കുന്നത്.ഒട്ടേറെ യുവാക്കളെയും ഇവർ ഉപഭോക്താക്കളായും വിതരണക്കാരായും രംഗത്തിറക്കിയിട്ടുണ്ട്.കുറഞ്ഞ അളവിൽ ഓഡർ പ്രകാരം കൊടുത്തയക്കുന്നതിനാൽ എക്സൈസ് സംഘം പിടികൂടിയാലും ജാമ്യം ലഭിക്കും.ലോക് ഡൗണിൽ വിദേശ മദ്യവിൽപ്പനശാലകൾ അടഞ്ഞ് കിടന്നത് വ്യാജമദ്യ-ലഹരിമരുന്ന് ലോബി തഴച്ചുവളരാൻ കാരണമായി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: