കെ ജെ ജോർജ് ഫ്രാൻസിസ് ഒന്നാം ചരമ വാർഷികം;ഓർമദിനമായി ആചരിച്ചു

കതിരൂർ:കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന  കെ ജെ ജോർജ് ഫ്രാൻസിസ് ഒന്നാം ചരമ വാർഷികദിനമായ  ആഗസ്റ്റ് 8 ഓർമദിനമായി ആചരിച്ചു. കേരള പോലിസ് അസോസിയേഷൻ തീരുമാനത്തിന്റെ ഭാഗമായി കതിരൂർ പോലീസ് സ്റ്റേഷനിൽ അനുസ്മരണവും ചടങ്ങിൻ്റെ ഭാഗമായി സ്‌റ്റേഷൻ കോമ്പൗണ്ടിൽ ഒരു  ഓർമമരം നടുന്ന പരിപാടിയും നടന്നു . സ്റ്റേഷൻ പരിധിയിലെ  ഓൺ ലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിട്ട വിദ്യാർത്ഥിനിക്ക് ഒരു മൊബൈൽഫോണും നല്കി. കതിരൂർ പ്രിൻസിപ്പൽ എസ്.ഐ ഉമേഷും  സബ്ബ്  ഇൻസ്‌പെക്ടർ  അനുലാൽ ചേർന്ന് ഫോൺ വിതരണവും മരം നടലും നടത്തി  .പോലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം  ബിജേഷ്  ടി ,സിവിൽ പോലീസ് ഓഫീസർമാരായ   പ്രജിത്,  മുഹമ്മദ് , ജനമൈത്രി ബീറ്റ് ഓഫീസർ സനോജ് സി പി  തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: