നിദ റമീസിന് ആകാശ് മിത്ര പുരസ്കാരം


തലശ്ശേരി: ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ആകാശ്മിത്ര പുരസ്കാരം പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ നിദ റമീസിന്. അപ്പോളോ യാത്രയുടെ സാങ്കേതിക വശങ്ങൾ ശാസ്ത്രീയമായി വിശദീകരിക്കുന്ന അതിമനോഹരമായ ഡിജിറ്റൽ ക്ലാസാണ് അവാർഡിന് അർഹയാക്കിയത്.
കണ്ണൂർ ജില്ല ശിശുക്ഷേമ സമിതി നടത്തിയ കഥാരചന , കവിതാ രചന എന്നിവയിലും വിജയിയാണ്. വായനാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ വകുപ്പ് സംഘടിപ്പിച്ച സാഹിത്യ ക്വിസ് മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാനതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ എ പ്ലസ് നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. 
കാലിഡോസ്കോപ്പ് ബെസ്റ്റ് ചൈൽഡ് ടീച്ചർ  പുരസ്കാരം, ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് , ഡോക്യുമെന്ററി പുരസ്കാരം എന്നിങ്ങനെ ശ്രദ്ധേയമായ നിരവധിനേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് നിദ റമീസ്. കടവത്തൂർ ദാറുസ്സലാമിലെ  പി റമീസിൻ്റെയും കെ എം  സുലൈഖയുടെയും മകളാണ് ഒട്ടനവധി സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ പ്രതിഭ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: