കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് യുവാവിനെ വെട്ടി പരിക്കേല്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പയ്യന്നൂർ:കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് യുവാവിനെ കത്തി വാൾ കൊണ്ട് വെട്ടി പരിക്കേല്പിച്ച് മോതിരവിരൽ അറ്റുപോയ സംഭവത്തിൽ നരഹത്യക്ക് സഹോദരങ്ങൾ അറസ്റ്റിൽ. കവ്വായിയിലെ കുമാരന്റെ മക്കളായ കെ. അനൂപ് (31), സഹോദരൻ കെ. അനീഷ് (34) എന്നിവരെയാണ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ എസ്.ഐ. എൽ. അബ്ദുൾ ജബ്ബാർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത് ഒന്നിന് ഉച്ചക്ക് 2.30 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കടം കൊടുത്ത 250 രൂപ തിരിച്ചു ചോദിച്ചതിന് കവ്വായിയിലെ ഇടച്ചേരിയൻ സന്തോഷി (42) നെയാണ് അനൂപ് കത്തി വാൾ കൊണ്ട് വെട്ടി പരിക്കേല്പിച്ചത്. ജ്യേഷ്ഠനായ അനീഷ് പരാതിക്കാരന്റെ കൈകൾ പിന്നിലേക്ക് പിടിച്ചു വെച്ച് ശേഷം സഹോദരൻ അനൂപ് കത്തി വാൾ കൊണ്ട് സന്തോഷിന്റെ വലത് ചുമലിനും ഇടത് തുടക്കും ഇടത് കൈക്കും വെട്ടിയതോടെ മോതിരവിരൽ അറ്റുപോയി. സാരമായി പരിക്കേറ്റ സന്തോഷ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് അനൂപിനും സഹോദരനുമെതിരെ പയ്യന്നൂർ പോലീസ് നരഹത്യ ക്ക് കേസെടുത്തിരുന്നു. മോതിരവിരൽ അറ്റുപോയതിനാൽ നരഹത്യക്ക് പുറമേ ഐ.പി.സി. 326 വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്. അറസ്റ്റു ചെയ്ത് പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: