യുവാവിനെ കത്തികൊണ്ട് നെഞ്ചിന് കുത്തി നരഹത്യ കേസിൽ പ്രതി അറസ്റ്റിൽ

കൂത്തുപറമ്പ്:ചായക്കടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ മുൻ വിരോധം വെച്ച് യുവാവിന്റെ നെഞ്ചിൽ കത്തികൊണ്ട് കുത്തി നരഹത്യകേസിൽ പ്രതി അറസ്റ്റിൽ .മെരുമ്പായി നീർവേലി സ്വദേശി പി.കെ. റഹൂഫി (42) നെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തത് ഇക്കഴിഞ്ഞ ഏഴിന് ശനിയാഴ്ച ഉച്ചക്ക് 12.45 ഓടെ മെരുമ്പായി കണ്ടംകുന്നിലെ സയാൻ ഹോട്ടലിൽ വെച്ചാണ് സംഭവം. മുൻ വിരോധം വെച്ച് വാക്തർക്കത്തിനിടെ മെരുവമ്പായി സ്വദേശിയായ ഷാജഹാനെ ( 42 ) പ്രതി കത്തികൊണ്ട് നെഞ്ചിൽ കുത്തി പരിക്കേല്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് . അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: