കള്ളുചെത്ത് ചിത്രീകരിക്കാൻ തെങ്ങിൽ കയറിയ സംവിധായകൻ കുടുങ്ങി.

പാ​നൂ​ർ: ക​ള്ളു​ചെ​ത്ത് ചി​ത്രീ​ക​രി​ക്കാ​ൻ തെ​ങ്ങി​ൽ ക​യ​റി​യ ടെ​ലി​ഫി​ലിം ഡ​യ​റ​ക്ട​ർ തെ​ങ്ങി​ൽ കു​ടു​ങ്ങി. ചെ​റ്റ​ക്ക​ണ്ടി​യി​ലെ പ്രേം​ജി​ത്താ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് തെ​ങ്ങി​ൽ കു​ടു​ങ്ങി​യ​ത്. പി​ന്നീ​ട് പാ​നൂ​ർ അ​ഗ്​​നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ്​ പ്രേം​ജി​ത്തി​നെ താ​ഴെ​യി​റ​ക്കി​യ​ത്.ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് മൊ​കേ​രി കൂ​രാ​റ ആ​റ്റു​പു​റം പു​ഴ​ക്ക​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ള്ളു​ചെ​ത്തു തൊ​ഴി​ലാ​ളി​യാ​യ ഗം​ഗാ​ധ​ര​ൻ യു​വാ​വി​നെ തെ​ങ്ങി​ൽ താ​ങ്ങി​നി​ർ​ത്തി. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ സി.​എം. ക​മ​ലാ​ക്ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ കെ. ​ദീ​പ​കു​മാ​ർ, ഫ​യ​ർ റെ​സ്ക്യൂ ഓ​ഫി​സ​ർ എം.​കെ. ജി​ഷാ​ദ് എ​ന്നി​വ​ർ തെ​ങ്ങി​ൽ ക​യ​റി വ​ല ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി താ​ഴെ ഇ​റ​ക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: