തെങ്ങ്‌ മുറിക്കുന്നതിനിടെ തടിക്കഷണം തലയിൽ വീണ്‌ യുവാവ്‌ മരിച്ചു

നടുവിൽ : തെങ്ങ്‌ മുറിക്കുന്നതിനിടയിൽ തടി കഷ്ണം തലയിൽ വീണ്‌ യുവാവ്‌ മരിച്ചു. നടുവിൽ ആട്ടുകുളത്തെ കക്കോട്ടകത്ത്‌ യൂനസ്‌ (40) ആണ്‌ മരിച്ചത്‌. ഇന്നലെയായിരുന്നു മരണത്തിന് കാരണമായ സംഭവം, നടുവിൽ ആട്ടുകുളത്ത് ഭാര്യവീട്ടിൽ താമസിക്കുന്ന ടാക്സി ഡ്രൈവർ ആയിരുന്നു കക്കോട്ടകത്ത് പന്നിയൂർ സ്വദേശി യൂനസ്. മരം മുറിക്കുന്നതിനിടയിൽ അബദ്ധത്തിൽ തടിക്കഷണം തലയിൽ വീഴുകയായിരുന്നു. കാളീരകത്ത് പുതിയപുരയിൽ സമീനയാണ് ഭാര്യ. മക്കൾ: ഷെഹ (12), ശെബ(9), മുഹമ്മദ് ഷെയ്‌സ് (2). ഖബറടക്കം വൈകുന്നേരം 4.00മണിക്ക് നടുവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: