ജോലിയില്ലാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ചെമ്പേരി : ജോലിയില്ലാത്തതിന്റെ മനോവിഷമം കാരണം യുവാവ് ആത്മഹത്യ ചെയ്തു. അറബി ചപ്പുംകരിയിലെ പുതുപ്പറമ്പിൽ പ്രസാദ് – ഷീബ പ്രസാദ് ദമ്പതികളുടെ മകൻ ശരത് പി പ്രസാദ് (29) ആണ് ഇന്നലെ രാവിലെയോടെ വീടിനകത്ത് തൂങ്ങി ആത്മഹത്യ ചെയ്തത്. ഇതുവരെയായിട്ടും ജോലിയൊന്നും ലഭിക്കാത്തതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന രീതിയിൽ ആത്മഹത്യാ കുറിപ്പ് ഏഴുതി വെച്ചാണ് ശരത്ത് ആത്മഹത്യ ചെയ്തത്. ശ്യാം ജിത്ത് പ്രസാദ് സഹോദരനാണ്. സംസ്ക്കാരം ഇന്ന് (09.08.2021) വീട്ടു വളപ്പിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: