മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

മുഴപ്പിലങ്ങാട്: കണ്ണൂര്‍ – തലശ്ശേരി ദേശീയ പാതയില്‍ നിറയെ കോഴിയുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറി മുന്നില്‍ പോകുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം കുരുക്കുണ്ടായി. മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് നിര്‍മാണം നടക്കുന്ന സര്‍വീസ് റോഡില്‍ തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം.

എടക്കാട് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ പെട്ട കോഴി വണ്ടി ക്രെയിനിന്‍്റെ സഹായത്തോടെ മാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

റോഡ് അപകടാവസ്ഥയിലായത് കാരണം ഇവിടെ തുടര്‍ച്ചയായി അപകടം പതിവാകുകയും ഗതാഗതം തടസ്സപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഇത് വഴിയുള്ള യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: