മുഴപ്പിലങ്ങാട് ദേശീയപാതയില്‍ ലോറിക്ക് പിറകില്‍ ലോറി ഇടിച്ച്‌ ഗതാഗതക്കുരുക്ക്

മുഴപ്പിലങ്ങാട്: കണ്ണൂര്‍ – തലശ്ശേരി ദേശീയ പാതയില്‍ നിറയെ കോഴിയുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറി മുന്നില്‍ പോകുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം കുരുക്കുണ്ടായി. മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് നിര്‍മാണം നടക്കുന്ന സര്‍വീസ് റോഡില്‍ തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടം. എടക്കാട് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍പെട്ട കോഴിവണ്ടി ക്രെയിനിൻ്റെ സഹായത്തോടെ മാറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. റോഡ് അപകടാവസ്ഥയിലായത് കാരണം ഇവിടെ തുടര്‍ച്ചയായി അപകടം പതിവാകുകയും ഗതാഗതം തടസ്സപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഇത് വഴിയുള്ള യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്.

കണ്ണൂർ – തലശ്ശേരി ദേശീയ പാതയിൽ കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന പാൽ കയറ്റിയ മിനിലോറി മേൽപാലത്തിൽ മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്കായിരുന്നു അപകടം. ക്രെയിനിൻ്റെ സഹായത്തോടെ അപകടത്തിൽ പെട്ട ലോറി നീക്കം ചെയ്തു. മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് നിർമാണം നടക്കുന്ന സർവീസ് റോഡിൽ ലോറി ഇടിച്ചതിനെ തുടർന്നു രാവിലെ ഈ വഴി ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: