ഓൺലൈൻ ക്ലാസ്സുകൾ അടിയന്തരമായി നിർത്തിവെക്കുക : കെ.എസ്‌.യു

4 / 100 SEO Score

മട്ടന്നൂർ : കാലവർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതി രൂക്ഷമായത് കാരണം പലയിടത്തും ദിവസങ്ങളോളമായി വൈദ്യുതി നിലച്ച സ്ഥിതിയാണ്. ആയതിനാൽ ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സുകളിൽ കൃത്യമായി പങ്കെടുക്കാൻ സാധിക്കുന്നില്ല. പലർക്കും ഇന്റർനെറ്റ്‌ ലഭിക്കാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രതികൂലമായ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സുകൾ അപ്രായോഗികമാണ്. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഗണിച്ച് ഓൺലൈൻ ക്ലാസ്സുകൾ അടിയന്തരമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർക്ക് കത്തയച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: