കനത്ത മഴയെത്തുടർന്ന് ഉളിക്കൽ മുണ്ടാന്നൂരിൽ മലയോര ഹൈവേയിൽ വിള്ളൽ

8 / 100 SEO Score

ഇരിട്ടി: മേഖലയിൽ തുടരുന്ന കനത്ത മഴയിൽ ഉളിക്കൽ- പയ്യാവൂർ മലയോര ഹൈവേയിൽ വൻ വിള്ളൽ രൂപപ്പെട്ടു. ഇതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു.

ഉളിക്കൽ മുണ്ടാനൂർ എസ്റ്റേറ്റിനു സമീപം മുതൽ തോണിക്കടവു വരെയുള്ള മലയോര ഹൈവേയിലാണ് വലിയ വിള്ളൽ രൂപപ്പെട്ടത്. മീറ്ററുകളോളം നീളത്തിൽ രൂപപ്പെട്ട വിള്ളൽ മൂലം റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക് അമർന്ന നിലയിലാണ്. റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രവും വൈദ്യുതി തൂണുകളും അപകടാവസ്ഥയിലായിരിക്കുയാണ്. അപകട സാദ്ധ്യത കണക്കിലെടുത്ത് ഉളിക്കൽ പൊലിസും പഞ്ചായത്തധികൃതരും ചേർന്ന് ബാരിക്കേഡ് തീർത്ത് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: