ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സമ്പൂർണ ലോക്ക് ഡൗൺ

കണ്ണൂർ : ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ. ഉറവിടമറിയാത്ത കോവിഡ് കേസുകൾ കൂടി വരുന്നതിനാൽ ചൊവ്വാഴ്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് പോലീസ് അറിയിച്ചു. ആളുകൾക്ക് പുറത്ത് ഇറങ്ങുന്നതിനും പുറത്ത് നിന്ന് ആളുകൾക്ക് ഉള്ളിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ടാവും. ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഏതാണ്ട് മുഴുവൻ പ്രദേശങ്ങളും പൂർണ്ണമായും അടച്ചിടും. കണ്ണൂർ കോർപറേഷനിലെ വാരം, കാപ്പാട്, എളയാവൂർ ഭാഗങ്ങളിലും നിയന്ത്രണം ഉണ്ടാകും. എയർപോർട്ട് റോഡിന്റെ തെക്ക് ഭാഗം മുതൽ ചക്കരക്കൽ ടൗൺ അടക്കം അഞ്ചരക്കണ്ടി വരെ പൂർണമായും അടച്ചിടും. അവശ്യസർവീസുകൾ മാത്രം അനുവദിക്കും. ചെറു റോഡുകളും അടച്ചിടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: