കൊവിഡ്: കണ്ണൂർ ജില്ലയില്‍ 18 പേര്‍ക്കു കൂടി രോഗമുക്തി

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 18 പേര്‍ കൂടിഇന്ന് (ആഗസ്ത് 9) രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1239 ആയി. 
കേളകം സ്വദേശി 34 കാരി, പിണറായി സ്വദേശി 40 കാരന്‍, ചിറ്റാരിപ്പറമ്പ സ്വദേശി 42 കാരന്‍, കൊളശ്ശേരി സ്വദേശി 28 കാരന്‍, മുണ്ടേരി സ്വദേശി 28 കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 49 കാരന്‍ എന്നിവര്‍ പാലയാട്  സിഎഫ്എല്‍ടിസിയില്‍ നിന്നാണ് രോഗമുക്തി നേടിയത്. കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 96 കാരി, ഇരിട്ടി സ്വദേശി 15 കാരി, പടിയൂര്‍ സ്വദേശി 46 കാരി എന്നിവര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും രോഗമുക്തി നേടി.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശികളായ 37 കാരന്‍, 33 കാരന്‍, മുഴക്കുന്ന് സ്വദേശികളായ 39 കാരന്‍, 33 കാരന്‍, കാലിക്കറ്റ് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 26 കാരി, കുന്നോത്തുപറമ്പ സ്വദേശി ഒരു വയസ്സുകാരി, കതിരൂര്‍ സ്വദേശി 65 കാരന്‍, കാലിക്കറ്റ് ആസ്റ്റര്‍ മിംസില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശി 24 കാരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 65 കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായ മറ്റുള്ളവര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: