കാലവര്‍ഷക്കെടുതി; സജീവമായി കണ്‍ട്രോള്‍ റൂമുകള്‍

0

കാലവര്‍ഷക്കെടുതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതാലൂക്ക്  തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഴക്കെടുതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും നടപടി ആവശ്യമുള്ള ഇടങ്ങളില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് അവ കൈമാറുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് കണ്‍ട്രോള്‍ റൂമുകളില്‍ ഒരുക്കിയിട്ടുള്ളത്. രക്ഷാപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും കണ്‍ട്രോള്‍ റൂമുകള്‍ വഴിയാണ്. ഇതോടൊപ്പം മഴക്കെടുതിയുമായി ബന്ധപ്പെട്ട് ആരംഭിച്ച ക്യാംപുകള്‍, മാറ്റിത്താമസിപ്പിച്ച കുടുംങ്ങള്‍, കാലവര്‍ഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താലൂക്കുകളില്‍ നിന്ന് ശേഖരിക്കുന്നതും കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമാണ്. 
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റുമുകളില്‍ ഒരു ജൂനിയര്‍ സൂപ്രണ്ട്, ഒരു ക്ലര്‍ക്ക്, ഒരു ടൈപ്പിസ്റ്റ്, ഒരു ഒഎ എന്നിവരാണ് സേവനമനുഷ്ഠിക്കുന്നത്.  
മഴക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാന്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. കണ്‍ട്രോള്‍ നമ്പറുകള്‍: ജില്ലാതല കണ്‍ട്രോള്‍ റൂം– 0497 2700645, 9446682300,  1077 (ടോള്‍ ഫ്രീ). താലൂക്ക് തല കണ്‍ട്രോള്‍ റൂമൂകള്‍– 0497 2704969 (കണ്ണൂര്‍), 0490 2343813 (തലശ്ശേരി), 0498 5204460 (പയ്യന്നൂര്‍), 0490 2494910 (ഇരിട്ടി), 0460 2203142 (തളിപ്പറമ്പ്).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading