മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപഴശ്ശി സ്വദേശി നരിക്കോടൻ രാഘവനാണ് മരിച്ചത്. കൊവിഡ് പരിശോധനക്ക് ശേഷം നാളെ ഇൻക്വസ്റ്റ് നടത്തും . മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: