നാലര മാസത്തിന് ശേഷം മാക്കൂട്ടം ചുരം റോഡ് ഇന്ന് തുറക്കും; ആദ്യ ഘട്ടത്തിൽ ചരക്ക് വാഹനങ്ങൾ മാത്രം

മാക്കൂട്ടം: മാക്കൂട്ടം ചുരം റോഡ് തുറന്ന് ഇന്ന് ഉച്ചയോടെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. ആദ്യ ഘട്ടത്തിൽ കടത്തി വിടുന്നത് ചരക്ക് വാഹനങ്ങൾ മാത്രം.

ഇന്നലെ രാത്രിയോടെ കര്‍ണ്ണാടക ഉദ്യോഗസ്ഥര്‍ റോഡിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതത്തിനായി തുറന്നിരുന്നെങ്കിലും, യാതൊരു മുന്നറിയിപ്പില്ലാതെ തുറന്നതിനാല്‍ കേരളം കൂട്ടുപുഴ പാലം അടക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് രാവിലയോടെ റവന്യു, പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ എന്നിവയുടെ സംയോജിത ചെക്ക് പോസ്റ്റ് അതിര്‍ത്തിയില്‍ സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചു.

ആദ്യ ഘട്ടത്തിൽ കടത്തി വിടുന്നത് ചരക്ക് വാഹനങ്ങൾ മാത്രമായിരിക്കും. എന്നാൽ യാത്രക്കാരെ കടത്തി വിടാൻ തുടങ്ങുമ്പോൾ കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ശേഷം ആരോഗ്യ വകുപ്പിന്‍റെ കര്‍ശന പരിശോധനകള്‍ക്കും ശേഷമായിരിക്കും അതിര്‍ത്തി കടന്നെത്തുന്ന ഓരോരുത്തരെയും കടത്തി വിടുക എന്ന് അധികൃതര്‍ അറിയിച്ചു.

നാലര മാസങ്ങള്‍ക്ക് മുമ്പാണ് യാതൊരു മുന്നറിയിപ്പുകളുമില്ലാതെ കര്‍ണ്ണാടകം അന്തര്‍ സംസ്ഥാന പാത മണ്ണിട്ടടച്ചത്. ശേഷം ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ നിരവധി നടന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. കോവിഡ് വ്യാപന പേരു പറഞ്ഞിട്ടായിരുന്നു കര്‍ണ്ണാടകം വഴി മണ്ണിട്ടടച്ചത് ഇതിന്‍റെ ഭാഗമായി ജില്ലയിലെ പഴം പച്ചക്കറി വിപണിയില്‍ വന്‍ വിലക്കയറ്റം ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: