പെട്രോൾ പമ്പുകൾ അടച്ചിടില്ല; നാളെ കേരളം മുഴുവൻ വൈദ്യുതി മുടങ്ങില്ല: പ്രചരിക്കുന്ന വ്യാജ വാർത്തകളെ കരുതിയിരിക്കുക

കേരളം മൊത്തത്തില്‍ പ്രളയഭീതി നേരിടുമ്പോള്‍ സമൂഹമമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തലവേദന സൃഷ്ടിക്കുന്നു. നാളെ കേരളത്തിലെവിടെയും വൈദ്യുതി ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു, എടിഎമ്മുകളില്‍ പണം തീരാന്‍ പോകുന്നതിനാല്‍ ഉടനെ പോയി പണം പിന്‍വലിക്കുക, പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം നേരിടുന്നു അതിനാല്‍ പരമാവധി പെട്രോളടിച്ചു വയ്ക്കുക എന്നൊക്കെയാണ് ഇപ്പോള്‍ വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുള്ളത്. എന്നാൽ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കി കേരള പൊലീസും രംഗത്തെത്തി.

സാമാന്യയുക്തിക്ക് പോലും നിരക്കാത്ത തരത്തിലുള്ളവയാണ് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പലതുമെങ്കിലും ഇടവലം നോക്കാതെ പലരും ഇതെല്ലാം ഫോര്‍വേര്‍ഡ് ചെയ്യുകയാണ് പലരും. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.  

‘വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ നിന്നും അത് പ്രചരിപ്പിക്കുന്നതിൽ നിന്നും ദയവായി ഒഴിഞ്ഞു നിൽക്കുക. പെട്രോൾ ലഭ്യമല്ലാത്തതിനാൽ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന വ്യാജ വാർത്ത വാട്ട്സ്ആപ് വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന ഈ വാർത്ത വ്യാജമാണെന്ന് പെട്രോൾ കമ്പനികൾ അറിയിച്ചിട്ടുണ്ട്’. കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിലെ കുറിപ്പാണ് ഇത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: