കണ്ണൂരിൽ പൂർണമായും വൈദ്യുതി മുടങ്ങി; ഇന്ന് രാത്രി ഇരുട്ടിലാവാൻ സാധ്യത

കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്കും തളിപ്പറമ്പ് സബ് സ്റ്റേഷനിലേക്കുമുള്ള ലൈനുകൾ പൂർണമായും ഓഫ് ആണ്. പുഴയിൽ വെള്ളം കയറിയതിനാൽ അപകടം വരാൻ സാധ്യതയുള്ളതിനാൽ അരീക്കോടു നിന്ന് വടക്കോട്ട് വൈദ്യുതി കൊണ്ടുപോകുന്ന 220 KV ലൈൻ ഓഫ് ചെയ്യേണ്ടിയും വന്നു. ഇത് മൂലം കണ്ണൂർ ജില്ലയിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങും.

കക്കയം ജനറേറ്റിംഗ് സ്റ്റേഷന്റെ തൊട്ടുമുകളിൽ ഉരുൾപൊട്ടൽ ഉണ്ടായി സ്റ്റേഷനിൽ മണ്ണും വെള്ളവും കയറി സ്റ്റേഷൻ അടച്ചിടേണ്ടി വന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ വൈദ്യുതി ബന്ധം ഇല്ലാത്ത സ്ഥിതിയുണ്ട്. അരീക്കോട് ലൈൻ ചാർജ് ചെയ്യാനുള്ള സാദ്ധ്യതകൾ പരിശോധിച്ചു വരുന്നു

3 thoughts on “കണ്ണൂരിൽ പൂർണമായും വൈദ്യുതി മുടങ്ങി; ഇന്ന് രാത്രി ഇരുട്ടിലാവാൻ സാധ്യത

  1. ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പുഴയിൽ വെള്ളം കയറിയതിനാൽ ടവർ ലൈൻ ചാർജ് ചെയ്യാൻ കഴിയുന്നില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: