ജില്ലയില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട്; ജാഗ്രതാ മുന്നറിയിപ്പ്

ജില്ലയില്‍ ഇന്ന് ( ആഗസ്ത് 9 ) നാളെയും (ആഗസ്ത് 10) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗസ്ത് 11 ന് ഓറഞ്ച് അലേര്‍ട്ടും 12, 13 തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാ ഗ്രത പുലർത്തണം. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം അതിതീവ്ര (204 മി. മീറ്ററില്‍ കൂടുതല്‍) മഴയ്ക്കും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കുവാനും നിർദേശം നൽകിയിട്ടുണ്ട്. മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാവണം.

ഇന്നും നാളെയും റെഡ് അലേർട്ടും മറ്റന്നാൾ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ മട്ടന്നൂർ, കൊട്ടിയൂർ ,കണിച്ചാർ, കേളകം, പായം, ഉളിക്കൽ, പയ്യാവൂർ, നടുവിൽ, ആലക്കോട്, ഉദയഗിരി, അയ്യൻകുന്ന്, പുളിങ്ങോം, ചെറുപുഴ, എന്നിവടങ്ങളിലും മറ്റു മലയോരങ്ങളിലും മണ്ണിടിച്ചിലിന് സാധ്യത നിലനിൽക്കുന്നു. ആയതിനാൽ മലയോരങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. അപകട സാധ്യത ഒഴിവാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടതുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: