ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാം; ബന്ധപ്പെടേണ്ട നമ്പറുകളും ആവശ്യമുള്ള സാധനങ്ങളും

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്. 44റിലീഫ് ക്യാമ്പുകളിലായി നിലവില്‍ 3000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 2018 ലെ പ്രളയത്തെ നാം തരണം ചെയ്തതിലും ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം. ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌.

ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ കണ്ണൂർ സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പറുകൾ

1077 (കണ്ണൂരിനുള്ളിൽ നിന്നും വിളിക്കുമ്പോൾ )

04972700645(കണ്ണൂരിനു പുറത്തു നിന്ന് വിളിക്കുമ്പോൾ )

സജി കുമാർ, ഡെപ്യൂട്ടി കളക്ടർ (LA) 8547616030

റിംന, സീനിയർ ക്ലാർക്ക് 9400051410, 7012776976

ജയഫർ സാദിഖ്, സീനിയർ ക്ലാർക്ക് 9744111954

ആവശ്യമുള്ള സാധനങ്ങൾ

പായ

കമ്പിളിപ്പുതപ്പ്‌

അടിവസ്ത്രങ്ങൾ

മുണ്ട്‌

നൈറ്റി

കുട്ടികളുടെ വസ്ത്രങ്ങൾ

ഹവായ്‌ ചെരിപ്പ്‌

സാനിറ്ററി നാപ്കിൻ

സോപ്പ്‌

ഡെറ്റോൾ

സോപ്പ്‌ പൗഡർ

ബ്ലീച്ചിംഗ്‌ പൗഡർ

ക്ലോറിൻ

ബിസ്ക്കറ്റ്‌

അരി

പഞ്ചസാര

ചെറുപയർ

പരിപ്പ്‌

കടല

വെളിച്ചെണ്ണ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: