പാമ്പുരുത്തി ദ്വീപ് ഒറ്റപ്പെട്ടു; മലവെള്ളപ്പാച്ചിൽ ശക്തി പ്രാപിച്ചതിനാൽ നാറാത്ത് ഭാഗത്തു നിന്നും പാമ്പുരുത്തിയിലേക്കുള്ള പാലം അടച്ചു

നാറാത്ത്: കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ വളപട്ടണം പുഴയിലെ പാമ്പുരുത്തി ദ്വീപ് ഒറ്റപ്പെട്ടു. വീടുകളിൽ വെള്ളം കയറിത്തുടങ്ങിയതോടെ ഇന്നലെ വൈകുന്നേരം മുതൽ രക്ഷാപ്രവർത്തകർ ദ്വീപ് നിവാസികളെ മാറ്റിപ്പാർപ്പിച്ചിരിക്കയാണ്.കമ്പിൽ മാപ്പിള ഹൈസ്കൂൾ നാറാത്ത് ഈസ്റ്റ് എൽപി സ്കൂൾ ഉയർന്ന സമീപ പ്രദേശത്തെ ബന്ധു വീടുകളിലും സൗകര്യമൊരുക്കി. ഇന്നു രാവിലെയോടെ മലവെള്ളപ്പാച്ചിൽ ശക്തി പ്രാപിച്ചതിനാൽ നാറാത്ത് ഭാഗത്തു നിന്നും പാമ്പുരുത്തിയിലേക്കുള്ള പാലം അടച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറയുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം തുടരുകയാണ്.

നാറാത്ത് മടത്തിക്കൊവ്വൽ, കല്ലൂരിക്കടവ്, കുട്ട്യാം തോട്, മുണ്ടോൻ വയൽ ആലിൻകീഴ് ചേരിക്കീൽ ഭഗവതീ ക്ഷേത്രം റോഡ്, മഹാവിഷ്ണു ക്ഷേത്രം റോഡ്, കാക്കത്തുരുത്തി ദുർഗാംബിക ക്ഷേത്രം, സ്റ്റെപ്പ് റോഡ്, കൈരളി റിസോർട്ട്, കാട്ടാമ്പള്ളി പ്രദേശങ്ങളിലെ വീടുകളും ഒറ്റപ്പെട്ടു. തോണികളും മത്സ്യ ബന്ധന ബോട്ടുകളും എത്തിച്ച് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. 1977 ന് ശേഷം ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ വെള്ളപ്പൊക്ക മുണ്ടാകുന്നതെന്ന് പാമ്പുരുത്തി ദ്വീപ് നിവാസികൾ പറയുന്നു.

ജെയിംസ് മാത്യു MLA സ്ഥലം സന്ദർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: