ന്യുമാഹി പഞ്ചായത്തിൽ മഴക്കെടുതിയിൽ വൻ നാശനഷ്ടം

ന്യു മാഹി പഞ്ചായത്തിലെ പെരിങ്ങാടി- പള്ളിപ്രം-ഉസ്സൻ മൊട്ട, എന്നി പ്രദേശങ്ങളിൽ ഇന്നലെ രാത്രി ഉണ്ടായ,ശക്തയ പേമാരിയും, കാറ്റും, മൂലം, നിരവധി വീടുകളുടെ, മേൽ കൂര പാറിപ്പോകുകയും മരങ്ങൾ വീടിന് മുകളിൽ വീണ് വൻ നാശനഷ്ടം. പ്രസ്തുത പ്രദേശങ്ങളിലുണ്ടായ നാശ നഷ്ടങ്ങളുടെ വിവരണങ്ങൾ റവന്യു / വൈദ്യുതി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ നടപടി സ്വീകരിക്കുവാനും, മുസ്ലിം ലീഗിന്റെ തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ബക്ഷിർ, NV . മുഹമ്മദലി, പഞ്ചായത്ത് മെമ്പർ സിദ്ധിക്ക് സന, CK മഹ്റുഫ് ഷിഫു,പി. പി. മുഹമ്മദലി എന്നിവരുടെ നേത്രത്വത്തിൽ സന്ദർശനം നടത്തുകയും ചെയ്തു.. നഷ്ടം സംഭവിച്ച ആളുകൾക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് റവന്യു/ KSEB അധികൃതരോട്, ആവശ്യപ്പെടുകയുണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: