പുഴകളിലെ വെള്ളം കലങ്ങിയതിനാൽ കണ്ണൂരിൽ കുടിവെള്ള വിതരണം മുടങ്ങും

കണ്ണൂര്:ശക്തമായ മഴയെ തുടർന്ന് ഉണ്ടായ ഉരുൾ പൊട്ടൽ ജില്ലയിലെ പുഴകൾചെളിവെള്ളം നിറഞ്ഞ് മലിനമായിരിക്കുകയാണ്. ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ പ്രധാന ശ്രോതസായ വളപട്ടണം പുഴയിൽ വെള്ളം വളരെ അധികം കലങ്ങിയിരിക്കുകയാണ്. ശുദ്ധികരിക്കുവാൻ കഴിയുന്നതിലും വളരെ ഉയർന്ന തോതിലാണ് കലക്കം ഉള്ളത്. ആയതിനാൽ ശുദ്ധികരണ ശാലയിലേക്കുള്ള പബിംഗ് പൂർണ്ണമായും നിർത്തി.

ഇതിനാൽ വളപട്ടണം പുഴയിലെ പഴശ്ശിപദ്ധതി ശ്രോതസായി പ്രവർത്തിക്കുന്ന ശുദ്ധജലവിതരണ പദ്ധതികൾ വഴിയുള്ള ജല വിതരണംമുടങ്ങും.വെള്ളം ശുദ്ധികരണ യോഗ്യമായാൽ മാത്രമേ പബിംഗ് പുനരാരംഭിക്കുകയുള്ളു എന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: