വ്യാജ ലോട്ടറി നൽകി പണം തട്ടാൻ ശ്രമിച്ചയാളെ കഞ്ചാവു സഹിതം ടൗൺ പോലീസ് പിടികൂടി

ലോട്ടറി ടിക്കറ്റിൽ സമ്മാനർഹമായ നമ്പർ വ്യാജമായി പതിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് കഞ്ചാവ് സഹിതം അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി പള്ളിയത്ത് വീട്ടിൽ മെഹറൂഫ് (28)നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കേരള സർക്കാറിന്റെ ശ്രീ ശക്തി ഭാഗ്യക്കുറിയിൽ നമ്പർ മാറ്റി ഒട്ടിച്ച് രണ്ടായിരം രൂപ സമ്മാനം ഉള്ള ടിക്കറ്റാക്കി മാറ്റുകയായിരുന്നു. ഈ ടിക്കറ്റുമായി കണ്ണൂർ പഴയ ബസ് സ്റ്റാൻറ് പരിസരത്തെ ഏജന്റിനെ സമീപിക്കുകയായിരുന്നു സംശയം തോന്നിയ ഏജന്റ് ഉടൻ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരിയും കൺട്രോൾ റൂം എ.എസ്.ഐ.അജിത്തും ഇയാളെ കസ്റ്റഡിയിൽ എടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് അരയിൽ സൂക്ഷിച്ച നൂറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് മാസങ്ങൾക്ക് മുമ്പ് ഇരിക്കൂർ സ്വദേശിയായ ഒരു യുവാവിനെ ഇത്തരത്തിൽ തട്ടിപ്പു നടത്തിയതിന് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കഴിഞ്ഞ ദിവസം സമാനമായ ലോട്ടറി തട്ടിപ്പിൽ രണ്ട് പേർപയ്യന്നൂരിൽ പിടിയിലായിരുന്നു. ഇത്തരം തട്ടിപ്പ് വ്യാപകമായതോടെ ലോട്ടറി വിൽപ്പനക്കാരും ഏജന്റ് മാരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: