കൊട്ടിയൂർ വനമേഘലയിൽ കനത്ത നാശം വിതച്ച് പല സ്ഥലങ്ങളിലായി ഉരുൾപൊട്ടൽ

കൊട്ടിയൂർ വനമേഘലയിൽ വൻ ഉരുൾപൊട്ടൽ, പാൽച്ചുരം-വയനാട് റോഡിൽ ഗതാഗത തടസ്സം, പ്രധാന പാതകൾ വെള്ളത്തിൽ. വളയഞ്ചാൽ

തൂക്കുപാലം വീണ്ടുംഒലിച്ച് പോയി,
വളയഞ്ചാൽ പാലം കഴിഞ്ഞ തവണ മലവെള്ളപ്പാച്ചിലിൽ തകർന്ന് പഞ്ചായത്ത് രണ്ടര ലക്ഷം രൂപ ചെലവിട്ട് പുനർനിർമ്മിച്ചതായിരുന്നു. പല സ്ഥലങ്ങളിലും വെള്ളം കയറിയ നിലയിലാണ് ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലwww.kannurvarthakal.in പരിസര പ്രദേശത്തേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിനാൽ കണ്ണൂർ വാർത്തകൾ ഓൺ ലൈൻ പോർട്ടലിന് കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല വൻ ശക്തമായ ഉരുൾപൊട്ടലാണ് വനമേഘലയിൽ ഉണ്ടായതെന്ന് നാട്ടുകാർ അറിയിച്ചു.വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അണുങ്ങോട് പാലം വെള്ളത്തോട് മുട്ടിയ നിലയിലാണ് ഉള്ളത്, മഴ ഇനിയും കനക്കുകയാണെങ്കിൽ എന്തൊക്കെ സംഭവിക്കും എന്ന ഭീതിയിലാണ് നാട്ടുകാർ. ചുങ്കക്കുന്ന്, അമ്പായത്തോട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ കേമ്പുകൾ ഒരുക്കിയിട്ടുണ്ട്.

www.Kannurvarthakal.onlineകണിച്ചാർ ടൗണിൽ വെള്ളം കയറിയതിനാൽ കേളകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചെങ്ങോം വഴി തിരിച്ചുവിടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: